ഒക്ടോബര്‍ 24-ന് നടന്ന ട്വന്റി ട്വന്റി ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ച് മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുന്നത്. അര്‍ഷിദ് യൂസഫ്, ഇനായത്ത് അല്‍ത്താഫ് ഷെയ്ക്ക്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായെടുത്ത് കരണ്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
Original reporting. Fearless journalism. Delivered to you.